ഇന്ത്യയില്‍ മെയ് 10 വരെ 27 വിമാനത്താവളങ്ങള്‍ അടച്ചിടും; റദ്ദാക്കിയത് 430 വിമാനസര്‍വീസുകള്‍
വടക്കേ ഇന്ത്യയിലെയും മധ്യപടിഞ്ഞാറൻ ഇന്ത്യയിലെയും വിമാനത്താവളങ്ങളാണ് താത്കാലികമായി അടച്ചിടുന്നത്

ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം നിലനില്‍ക്കെ രാജ്യത്തെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത. രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര , ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്.
വടക്കേ ഇന്ത്യയിലെയും മധ്യപടിഞ്ഞാറൻ ഇന്ത്യയിലെയും വിമാനത്താവളങ്ങളാണ് താത്കാലികമായി അടച്ചിടുന്നത്. വിമാനങ്ങള്‍ റദ്ദാക്കുമ്പോൾ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്നും വിമാനകമ്പനികള്‍ അറിയിച്ചു. അതേസമയം, അതിര്‍ത്തി മേഖലയിലെ സ്കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണമായും അവധി നല്‍കിയിട്ടുണ്ട്.
What's Your Reaction?






