തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് കെ മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിതത്വവും ബാധ്യതയുമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടി പുറത്താക്കിയത്. അതിന്‌ശേഷം നടക്കുന്ന ഒരു കാര്യങ്ങളിലും ഉത്തരവാദിത്തമോ അഭിപ്രായം പറയേണ്ടതോ ആയ കാര്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
'പുറത്താക്കൽ' എന്ന ബ്രഹ്മസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. പുറത്താക്കിയ ആൾ രാജി വെക്കണമെന്ന് പറയാൻ പറ്റില്ലാലോ. കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഇനി അതിനെകുറിച്ച് ഒരുചർച്ചയുടെയും ആവശ്യമില്ല. ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തമാണുള്ളതെന്ന് മുരളീധരൻ ചോദിച്ചു.
ഉചിതമായ തീരുമാനം സര്‍ക്കാരും പോലീസും എടുക്കണം. തെറ്റുകാരനെ ന്യായീകരിക്കില്ല അതാണ് പാര്‍ട്ടി നയം. കോൺഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയാൽ സംരക്ഷിക്കുന്ന സംസ്കാരം കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.