റെയിൽവേ ടിക്കറ്റ് നിരക്ക് ചൊവ്വാഴ്ച മുതൽ വർധിക്കും; വന്ദേ ഭാരത് ഉള്‍പ്പെടെ ബാധകം
അഞ്ചര വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേ നിരക്ക് വർധിപ്പിക്കുന്നത്

ന്യൂഡൽഹി: ട്രെയിന്‍ യാത്രയ്ക്ക് ഇനി ചെലവേറും. റെയിൽവേ ടിക്കറ്റ് നിരക്ക് നാളെ ചൊവ്വാഴ്ച മുതൽ വർധിക്കും. എസി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്.
സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. സീസൺ ടിക്കറ്റുകാർക്കും നിരക്കു വർധന ഉണ്ടാകില്ല. അഞ്ചര വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേ നിരക്ക് വർധിപ്പിക്കുന്നത്.
നിരക്ക് വർധന കിലോമീറ്ററിന് ഇങ്ങനെ:
സ്ലീപ്പർ ക്ലാസ് ഓർഡിനറി–50 പൈസ
ഫസ്റ്റ് ക്ലാസ് ഓർഡിനറി–50 പൈസ
സെക്കൻഡ് ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
സ്ലീപ്പർ ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
ഫസ്റ്റ് ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
എസി ചെയർ കാർ–2 പൈസ
എസി 3 ടയർ/3 ഇ–2 പൈസ
എസി 2 ടയർ–2 പൈസ
എസി ഫസ്റ്റ് ക്ലാസ്/ഇസി/ഇഎ–2 പൈസ
What's Your Reaction?






