പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്‌സ്
പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനസര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിയത്

ദോഹ: പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്‌സ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും എയര്‍ലൈന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
അതേസമയം, പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാര്‍ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തി. ഇന്ത്യ- പാക് അതിര്‍ത്തി, നിയന്ത്രണ രേഖ, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പൗരന്മാര്‍ക്ക് യാത്ര വിലക്കി നിര്‍ദേശം നല്‍കിയത്.
What's Your Reaction?






