വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി സംഘർഷം അവസാനിപ്പിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇന്ത്യയും പാകിസ്താനുമായി അമേരിക്ക നല്ല ബന്ധത്തിലാണ്.
സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളെയും തനിക്ക് നന്നായി അറിയാമെന്നും അവിടെയുള്ള പ്രശ്നങ്ങൾ പരസ്‌പരം സംസാരിച്ചുകൊണ്ട് പരിഹരിക്കേണ്ടതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് നേരത്തേ ട്രംപ് പ്രതികരിച്ചിരുന്നു. നിലവിലെ സംഘർഷ സാഹചര്യം നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.