ഹോട്ടലിന്‍റെ ജനാലയ്ക്കരികില്‍ വന്ന് സഹായം അഭ്യര്‍ഥിച്ച് അമേരിക്കയില്‍നിന്ന് നാടുകടത്തിയ കുടിയേറ്റക്കാര്‍; പാനമയിലെ ഹോട്ടലില്‍ തടവില്‍?
പാനമ സിറ്റി: അമേരിക്കയില്‍നിന്ന് നാടുകടത്തിയ മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, ചൈന, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ വന്ന് സഹായം അഭ്യര്‍ഥിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ വിദേശ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും പുറത്തുവിട്ടു.
അമേരിക്കയില്‍ നിന്ന് മടക്കി അയയ്ക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യാത്രാവിമാനങ്ങള്‍ അയയ്ക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കൂടുതല്‍ ഇന്ത്യക്കാരെ ഇനിയും നാടുകടത്തുമെന്നതിനാലാണു വരുന്ന 3 മാസം വിമാനങ്ങള്‍ അയയ്ക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്. എയര്‍ ഇന്ത്യ, യുഎസ് വിമാനക്കമ്പനികളായ യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുമായി വിദേശ മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണു വിവരം.
What's Your Reaction?

