ആലപ്പുഴയില്‍ വീട് ജപ്തിയിലായി; കുടുംബം മൂന്ന് ദിവസം താമസിച്ചത് വീടിന് പുറത്ത്

ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ വീട് ജപ്തിയിലായതിനെ തുടര്‍ന്ന് കുടുംബം 3 ദിവസം താമസിച്ചത് വീടിന് പുറത്ത്. അരൂകുറ്റി പുത്തന്‍ നികര്‍ത്തില്‍ രാമചന്ദ്രന്റെ വീട് വായ്പാ കുടിശികയുടെ പേരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തതിനെ തുടര്‍ന്നാണിത്.
പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉള്‍പ്പെടെയാണ് മൂന്ന് ദിവസം വീടിന് പുറത്തു കഴിഞ്ഞത്. അതേസമയം, വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബഹ്റൈനില്‍ നിന്നുള്ള ഒരു വിദേശമലയാളി കുടുംബത്തെ സഹായിക്കാനെത്തി കുടിശ്ശിക തുകയായ 3,56,000 രൂപ കൈമാറിയിട്ടുണ്ട്.
What's Your Reaction?






