കരളിനെ കാക്കാം; ഫാറ്റി ലിവർ തടയാൻ ഡോക്ടർ നിർദ്ദേശിക്കുന്ന രണ്ട് പ്രധാന കാര്യങ്ങൾ

മദ്യപാനത്തിൽ 'സുരക്ഷിതമായ അളവ്' എന്നൊന്നില്ല. മിതമായ മദ്യപാനം പോലും കരളിനെ നശിപ്പിക്കും

Jan 26, 2026 - 18:18
Jan 26, 2026 - 18:19
 0
കരളിനെ കാക്കാം; ഫാറ്റി ലിവർ തടയാൻ ഡോക്ടർ നിർദ്ദേശിക്കുന്ന രണ്ട് പ്രധാന കാര്യങ്ങൾ

ശരീരത്തിലെ പവർഹൗസ് എന്ന് വിശേഷിപ്പിക്കാവുന്ന കരളിലെ രോഗങ്ങൾ അകറ്റിനിർത്താൻ മദ്യപാനം പൂർണ്ണമായും ഒഴിവാക്കുകയും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുകയും വേണമെന്ന് ഡോ. സൗരഭ് സേഥി വ്യക്തമാക്കുന്നു. അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുന്നതാണ് ഫാറ്റി ലിവർ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്.

കരളിനെ ബാധിക്കുന്ന പ്രധാന വെല്ലുവിളികൾ:

മദ്യപാനം: മദ്യപാനത്തിൽ 'സുരക്ഷിതമായ അളവ്' എന്നൊന്നില്ല. മിതമായ മദ്യപാനം പോലും കരളിനെ നശിപ്പിക്കും. ഇത് ആൽക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിക്കുന്നു.

മോശം മെറ്റബോളിസം: അനിയന്ത്രിതമായ പ്രമേഹം, അമിതഭാരം (പ്രത്യേകിച്ച് വയറ് ചാടുന്നത്), ഇൻസുലിൻ പ്രതിരോധം എന്നിവ നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുന്നു.

ഫാറ്റി ലിവർ: ലക്ഷണങ്ങൾ തിരിച്ചറിയാം
പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ലെങ്കിലും താഴെ പറയുന്നവ ശ്രദ്ധിക്കേണ്ടതാണ്:

വയറുവേദന, വിശപ്പില്ലായ്മ, മനംമറിച്ചിൽ, പെട്ടെന്ന് ഭാരം കുറയുക.

കാലുകളിൽ നീര്, ചർമ്മത്തിലും കണ്ണിനും മഞ്ഞനിറം.

നടപ്പിലെ മാറ്റം: ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുമ്പോൾ നടത്തത്തിൽ അസ്ഥിരതയും വീഴാനുള്ള പ്രവണതയും ഉണ്ടായേക്കാം. സംസാരം, ഉറക്കം, മാനസികാവസ്ഥ എന്നിവയിലും മാറ്റങ്ങൾ പ്രകടമാകാം.

പ്രതിരോധ മാർഗങ്ങൾ:

ഭക്ഷണക്രമം: മധുരം പരമാവധി കുറയ്ക്കുക, പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ ശീലിക്കുക.

ജീവിതശൈലി: കൃത്യമായ വ്യായാമം, മെച്ചപ്പെട്ട ഉറക്കം എന്നിവ ഉറപ്പാക്കുക.

ഭാരനിയന്ത്രണം: പൊണ്ണത്തടി കുറയ്ക്കുന്നത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയാൻ സഹായിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow