'ബിഗ് ബ്യൂട്ടിഫുൾ' ബില്ലിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം

നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് ട്രംപിന്റെ അവകാശവാദം

Jul 4, 2025 - 11:34
Jul 4, 2025 - 11:34
 0  10
'ബിഗ് ബ്യൂട്ടിഫുൾ' ബില്ലിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ് കൊണ്ടുവന്ന ബി​ഗ് ബ്യൂട്ടിഫുൾ ബിൽ യുഎസ് കോൺ​ഗ്രസ് പാസ്സാക്കി.  പാർട്ടിയിൽ ആഭ്യന്തര ഭിന്നതകളും എതിർപ്പും നിലനിൽക്കെയാണ് ​ബിൽ പാസാക്കിയത്. ബില്ലില്‍ ഡോണള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവയ്ക്കും. 
 
അമേരിക്കയുടെ കുടിയേറ്റ, സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റം ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വിവാദമാണ് ബില്ലാണിത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 218-214 വോട്ടിനാണ് ബില്ല് പാസായത്. ഇതിനിടെ രണ്ട് റിപ്പബ്ലിക്കൻ പ്രതിനിധികൾ ബില്ലിനെതിരെ ജനപ്രതിനി സഭയിൽ ഡമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. 
 
നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് ട്രംപിന്റെ അവകാശവാദം. ബി​ഗ് ബ്യൂട്ടിഫുൾ ബിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഒപ്പുവെയ്ക്കുമെന്ന് ബിൽ പാസ്സായതിന് പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 
 
 ബില്ല് പാസാകുന്നതോടെ ആരോഗ്യ, ഭക്ഷ്യസുരക്ഷാ ചെലവുകൾ വെട്ടിക്കുറയ്ക്കും. പ്രതിരോധത്തിനും സുരയ്ക്ഷയും സൈനിക ചിലവിനുമായി കൂടുതല്‍ പണം അനുവദിക്കുകയും ചെയ്യും.  പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവും അവസാനിപ്പിച്ചിട്ടുണ്ട്. അഭയാർഥികളുടെ എണ്ണം കുറയ്ക്കാനും നടപടിയുണ്ടാകും. മെഡികെയ്ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വെട്ടിക്കുറയ്ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow