ഇന്ത്യാ-ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികം: പ്രധാനമന്ത്രി മോദി ജോർദാനിൽ എത്തി
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്ൻ അൽ ഹുസൈൻ്റെ ക്ഷണപ്രകാരമാണ് മോദി ഇവിടെയെത്തിയത്
അമ്മാൻ: ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിൽ എത്തി. ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ ഈ സന്ദർശനം. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ സ്വീകരിച്ചു.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്ൻ അൽ ഹുസൈൻ്റെ ക്ഷണപ്രകാരമാണ് മോദി ഇവിടെയെത്തിയത്. ഡിസംബർ 16 വരെ ജോർദാനിൽ തങ്ങുന്ന മോദി, രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്ൻ അൽ ഹുസൈനുമായി ചർച്ചകൾ നടത്തും. ജോർദാനിലെ ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. ഏകദേശം 17,500 ഇന്ത്യൻ പ്രവാസികളാണ് ജോർദാനിൽ ഉള്ളതെന്നാണ് കണക്കുകൾ.
What's Your Reaction?

