ടെൽ അവീവ്: ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ. മെയ് 13ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
നേരത്തെ ഇസ്രയേല്‍ വധിച്ച ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റ സഹോദരനാണ് ഇപ്പോള്‍ കൊല്ലപ്പെട്ട മുഹമ്മദ് സിന്‍വര്‍.2023 ൽ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സംസാരിക്കവേയായിരുന്നു നെതന്യാഹു ഇക്കാര്യം അറിയിച്ചത്.