വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് വീണ്ടും ഇരുട്ടടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇന്ത്യൻ ഐടി മേഖലയ്ക്കെതിരായ നടപടിക്കാണ് ട്രംപ് തുടക്കം കുറിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട്‌സോഴ്‌സിംഗ് നിര്‍ത്തലാക്കാനാണ് ട്രംപിന്റെ പുതിയ നീക്കം. തീരുമാനം വന്നാൽ ഇന്ത്യൻ ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടായേക്കും. ഇന്ത്യയിലേക്ക് ഔട്ട്‌സോഴ്‌സിങ് തടയാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് യു എസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മാത്രമല്ല ഔട്ട്‌സോഴ്‌സിങ്ങിന് തീരുവ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.