സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു 

2015 മുതൽ നോബേൽ സാധ്യത പട്ടികയിൽ ഇദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നു

Oct 9, 2025 - 21:46
Oct 9, 2025 - 21:46
 0
സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു 

സ്റ്റോക്ക്ഹോം: 2025ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്നഹോർക്കൈയ്ക്ക് ലഭിച്ചു. ഗൗരവമായ പ്രമേയങ്ങളെ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്ന, 'ദുരന്തങ്ങളുടെ മഹാവ്യാഖ്യാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരനാണ് ഇദ്ദേഹം.

1954-ൽ തെക്ക് കിഴക്കൻ ഹംഗറിയിലെ ഗ്യൂലയിൽ ജനിച്ച ലാസ്ലോ, തൻ്റെ 71-ാം വയസ്സിലാണ് ഈ ലോകോത്തര പുരസ്കാരത്തിന് അർഹനാകുന്നത്. 2015 മുതൽ നോബേൽ സാധ്യത പട്ടികയിൽ ഇദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നു.

പ്രമേയത്തിലും രചനാശൈലിയിലും ലാസ്ലോ പുലർത്തുന്ന ഗഹനതയും കാവ്യസൗന്ദര്യവുമാണ് അദ്ദേഹത്തിൻ്റെ സാഹിത്യത്തിൻ്റെ സവിശേഷത. കാലത്തെയും അതിരുകളെയും ഭേദിക്കുന്ന രീതിയിൽ എഴുത്തിൽ രാഷ്ട്രീയം പ്രതിഫലിക്കണമെന്ന് വിശ്വസിക്കുന്ന എഴുത്തുകാരൻ കൂടിയാണ് ലാസ്ലോ.

1985-ൽ പ്രസിദ്ധീകരിച്ച 'സതാന്താങ്കോ' എന്ന ആദ്യ നോവലിലൂടെയാണ് അദ്ദേഹം സാഹിത്യ ലോകത്ത് ശ്രദ്ധേയനായത്. 'ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്', 'വാർ ആൻഡ് വാർ', 'സീബോ ദെയർ ബിലോ', 'ദ് ലാസ്റ്റ് വൂൾഫ് ആൻഡ് ഹെർമൻ' എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow