അമേരിക്കയില്‍ കൊവിഡ് വ്യാപനസാധ്യത വര്‍ധിച്ചു; രോഗബാധ തടയാൻ മാസ്‌ക് നിർബന്ധമാക്കി

നവംബർ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്ക് നിബന്ധന നിലനിൽക്കുക

Oct 9, 2025 - 21:28
Oct 9, 2025 - 21:28
 0
അമേരിക്കയില്‍ കൊവിഡ് വ്യാപനസാധ്യത വര്‍ധിച്ചു; രോഗബാധ തടയാൻ മാസ്‌ക് നിർബന്ധമാക്കി

കാലിഫോർണിയ: അമേരിക്കയിലെ സോനോമ കൗണ്ടിയിൽ പൊതു ഇടങ്ങളിൽ വീണ്ടും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. കൊവിഡ്19 വ്യാപന സാധ്യത വർധിച്ചതും ഫ്ലൂ സീസൺ ആരംഭിച്ചതുമാണ് ഈ തീരുമാനത്തിന് കാരണം.

നവംബർ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്ക് നിബന്ധന നിലനിൽക്കുക. ആളുകൾ KN95, KN94, N95 എന്നീ നിലവാരമുള്ള മാസ്കുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും അധികൃതർ നിർദേശം നൽകി. മറ്റുതരം മാസ്കുകൾ അനുവദനീയമല്ല.

മുതിർന്ന പൗരന്മാർ, കാൻസർ രോഗികൾ പോലുള്ള ദുർബല വിഭാഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ രോഗവ്യാപനത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സോനോമ ആരോഗ്യ വകുപ്പ് അറിയിച്ചു.

മാസ്ക് നിർബന്ധമാക്കിയതിനൊപ്പം, ആറു മാസത്തിലധികം പ്രായമുള്ള എല്ലാവരും കൊവിഡ്19, ഫ്ലൂ വാക്സിനുകൾ എടുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അടുത്തിടെയായി അമേരിക്കയിൽ കൊവിഡ് എക്സ് എഫ് ജി 'സ്ട്രാറ്റസ്' എന്ന പുതിയ വകഭേദം അതിവേഗം പടരുന്നതാണ് സുപ്രധാന ഉത്തരവിലേക്ക് അധികൃതരെ നയിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow