മനോജ് കെ. പുതിയവിള രചിച്ച 'വഴിക്കുരുക്കിൽപ്പെട്ട പൂവ്' പ്രകാശിതമായി
പുസ്തകം സാഹിത്യകാരൻ വൈശാഖൻ പാലക്കാട്ട് കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ 62-ാം സംസ്ഥാന വാർഷികവേദിയിൽ പ്രകാശനം ചെയ്തു

പാലക്കാട്: മനോജ് കെ. പുതിയവിള രചിച്ച 'വഴിക്കുരുക്കിൽപ്പെട്ട പൂവ്' എന്ന പുസ്തകം സാഹിത്യകാരൻ വൈശാഖൻ പാലക്കാട്ട് കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ 62-ാം സംസ്ഥാന വാർഷികവേദിയിൽ പ്രകാശനം ചെയ്തു.
പാലക്കാട് ചിറ്റൂർ കുത്തനൂർ യുറീക്കാ ബാലവേദി അംഗം നേഹ പി. എസ്. ഏറ്റുവാങ്ങി. പരിഷത്ത് പ്രസിഡൻ്റ് ടി. കെ. മീരാബായി, ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ, വൈസ് പ്രസിഡൻ്റ് ഡോ. പി. യു. മൈത്രി, കാവുമ്പായി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






