പോലീസ് ഡേ മെയ് ഇരുപത്തിമൂന്നിന് 

ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ അഴിക്കുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം

May 13, 2025 - 17:58
 0  66
പോലീസ് ഡേ മെയ് ഇരുപത്തിമൂന്നിന് 

കൊച്ചി: ഒരു തികഞ്ഞ പോലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കരണവുമായി 'പോലീസ് ഡേ' എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്ന ചിത്രം സദാനന്ദ സിനിമാസിൻ്റെ ബാനറിൽ സജു വൈദ്യാർ നിർമ്മിക്കുന്നു. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ അഴിക്കുന്ന തികഞ്ഞ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം.

ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യാ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ.
സംഗീതം- റോണി റാഫേൽ, ഡിനു മോഹൻ.
ഛായാഗ്രഹണം- ഇന്ദ്രജിത്ത്, എസ്.
എഡിറ്റിംഗ്- രാകേഷ് അശോക.
കലാസംവിധാനം- രാജു ചെമ്മണ്ണിൽ.
കോസ്റ്റ്യും & ഡിസൈൻ- റാണാ പ്രതാപ്.
മേക്കപ്പ്- ഷാമി.
കോ പ്രൊഡ്യൂസേർസ്- സുകുമാർ ജി, ഷാജികുമാർ, എം.അബ്ദുൾ നാസർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- രതീഷ് നെടുമങ്ങാട്.
പ്രൊഡക്ഷൻ കൺട്രോളർ- രാജീവ് കുടപ്പനക്കുന്ന്.
ഫോട്ടോ - അനു പള്ളിച്ചൽ.
പി.ആർ.ഒ- വാഴൂർ ജോസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow