ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈയാഴ്ച കേരളത്തിലെത്തും
ഇന്ത്യാ - പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കിയയായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈയാഴ്ച കേരളത്തിലെത്തും.
ഇന്ത്യാ - പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കിയയായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ മാസം 18ന് കോട്ടയത്തെത്തി 19ന് ശബരിമല ദര്‍ശനം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. നിശ്ചയിച്ച തീയതികളില്‍ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ രാഷ്ട്രപതിഭവന്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. കുമരകത്താകും രാഷ്ട്രപതിക്കു താമസസൗകര്യം ഒരുക്കുക. പാലാ സെന്‍റ്. തോമസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, സന്ദര്‍ശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങളും നിര്‍ത്തിവച്ചു. ഇപ്പോള്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
What's Your Reaction?






