ആലുവയില്‍നിന്ന് കാണാതായ 13 കാരന്‍ മടങ്ങിയെത്തി; പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശം

ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷക്ക് ശേഷം പോലീസിനു മുമ്പാകെ ഹാജരാക്കുമെന്നാണ് വിവരം.

Mar 20, 2025 - 15:17
Mar 20, 2025 - 15:17
 0  14
ആലുവയില്‍നിന്ന് കാണാതായ 13 കാരന്‍ മടങ്ങിയെത്തി; പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: ആലുവയില്‍നിന്ന് കാണാതായ 13കാരന്‍ മടങ്ങിയെത്തി. ചൊവ്വാഴ്ച രാത്രി മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി സ്വമേധയ വീട്ടിലെത്തുകയായിരുന്നു. ഇതുവരെ പോലീസിൽ ഹാജരാക്കിയില്ലെന്നാണ് വിവരം. ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷക്ക് ശേഷം പോലീസിനു മുമ്പാകെ ഹാജരാക്കുമെന്നാണ് വിവരം. ആലുവ എസ്.എൻ.ഡി.പി സ്കൂളിലെ വിദ്യാർഥിയാണ്.

നേരത്തെ ആലുവ റൂറൽ പോലീസ് കുട്ടിക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം ചായ കുടിക്കാൻ പുറത്തുപോകുകയാണെന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല. ഇതോടെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതിനിടെയാണ് തിരികെ വീട്ടിലെത്തിയത്.

കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. കുടുംബത്തിന്‍റെയും സ്കൂൾ അധികൃതരുടേയും മൊഴി പോലീസ് ശേഖരിക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow