ജയ്പൂർ: 2025 ഐപിഎൽ സീസണിൽ ആദ‍്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിന് പുതിയ നായകൻ. 18-ാം പതിപ്പിന്റെ ആദ്യ മത്സരങ്ങളിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ ബാറ്ററായി മാത്രമാകും കളിക്കുകയെന്നാണ് റിപ്പോർട്ട്. റിയാൻ പരാഗായിരിക്കും ടീമിനെ നയിക്കുക.
ഇംപാക്ട് പ്ലെയർ ആയി ഉൾപ്പെടെ സഞ്ജുവിനെ കളത്തിലെത്തിക്കാനാണ് രാജസ്ഥാൻ പദ്ധതിയിടുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്നു സഞ്ജു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ ടീമിനൊപ്പം ചേർന്നത്. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനവുമായി ടീം എത്തിയത്.
ബാറ്ററായി മാത്രം ആദ‍്യ മൂന്നു മത്സരങ്ങളിൽ താൻ ഉണ്ടാവുമെന്ന് ടീം മീറ്റിങ്ങിൽ സഞ്ജു അറിയിച്ചു. ധ്രുവ് ജുറലായിരിക്കും വിക്കറ്റ് കീപ്പറാവുക. ഐപിഎല്ലിൽ മാർച്ച് 23നാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.