കേരളത്തിന് പത്മത്തിളക്കം; വി.എസ്. അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
മലയാള സിനിമയുടെ അഭിമാനം മമ്മൂട്ടിയെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പത്മ പുരസ്കാരങ്ങളിൽ ഇത്തവണ എട്ട് പുരസ്കാരങ്ങൾ കേരളത്തിന് ലഭിച്ചു. ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചപ്പോൾ, മലയാള സിനിമയുടെ അഭിമാനം മമ്മൂട്ടിയെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന വി.എസ്സിന് പൊതുപ്രവർത്തന മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. നീതിന്യായ മേഖലയിലെ മികച്ച സേവനത്തിന് മുൻ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസ് പുരസ്കാരത്തിന് അർഹനായി.
സാഹിത്യ വിഭാഗത്തിൽ നൽകിയ സംഭാവനകൾക്ക് ജന്മഭൂമി മുൻ പത്രാധിപർ പി. നാരായണന് പത്മവിഭൂഷൺ ലഭിച്ചു. ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയ്ക്കും പത്മവിഭൂഷൺ പ്രഖ്യാപിച്ചു.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് മെഗാസ്റ്റാർ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചു. സാമൂഹിക പ്രവർത്തന മേഖലയിലെ ഇടപെടലുകൾക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷണ് അർഹനായി.
പത്മശ്രീ (കേരളത്തിൽ നിന്നുള്ളവർ):
കലാമണ്ഡലം വിമല മേനോൻ: കലാരംഗത്തെ സംഭാവനകൾക്ക്.
കൊല്ലക്കൽ ദേവകിയമ്മ: സാമൂഹിക/പരിസ്ഥിതി സേവനങ്ങൾക്ക്.
മറ്റ് പ്രമുഖ പത്മശ്രീ ജേതാക്കൾ:
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 113 പേർക്ക് പത്മശ്രീ ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. വിജയകുമാർ, നടൻ മാധവൻ തുടങ്ങിയവർ ഈ പട്ടികയിലുണ്ട്. ഇത്തവണ ആകെ 5 പേർക്ക് പത്മവിഭൂഷണും 13 പേർക്ക് പത്മഭൂഷണും പ്രഖ്യാപിച്ചു.
What's Your Reaction?

