ദേശീയപാത യാഥാർത്ഥ്യമാകൽ മലയാളിയുടെ ആവശ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
നിർമാണത്തിൽ തെറ്റായ പ്രവണതകൾ കണ്ടാൽ അതിനോട് ഒത്തുതീർപ്പ് സാധ്യമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: പ്രതിസന്ധികളെല്ലാം മറികടന്ന് ദേശീയപാത യാഥാർത്ഥ്യമാകൽ മലയാളിയുടെ ആവശ്യമാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച പൊക്ലാറത്ത് താഴെ -മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തടസങ്ങളെല്ലാം തട്ടിമാറ്റി ദേശീയപാത യാഥാർഥ്യമാക്കാൻ സർക്കാർ ഇടപെടും. എന്നാൽ, നിർമാണത്തിൽ തെറ്റായ പ്രവണതകൾ കണ്ടാൽ അതിനോട് ഒത്തുതീർപ്പ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
പൊക്ലാറത്ത് താഴെ-മാണിക്കോത്ത് താഴെ പള്ളിയത്ത് റോഡിൽ മാണിക്കോത്ത് താഴെപ്പാലം മുതൽ പള്ളിയത്ത് വരെയുള്ള 1.6 കിലോമീറ്റർ ദൂരം 3 കോടി 96 ലക്ഷം രൂപ ചെലവഴിച്ചാണ് ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിച്ചത്. മാണിക്കോത്ത് താഴെ പാലത്തിന് സമീപത്തായി 150ഓളം മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും ഇൻറർലോക്ക് പതിച്ച് കൈവരിസ്ഥാപിച്ചിട്ടുണ്ട്. ജിയോ ടെക്സ്റ്റൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഭാഗത്ത് റോഡിൻ്റെ സബ് ഗ്രേഡ് ഉറപ്പിച്ചത്.
What's Your Reaction?






