ബവ്കോ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്; സ്ഥിരം ജീവനക്കാര്‍ക്ക് 'ഒരു ലക്ഷം രൂപ'
കഴിഞ്ഞവര്‍ഷം ബോണസ് 95,000 രൂപയായിരുന്നു
തിരുവനന്തപുരം: ബവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണ റെക്കോഡ് ബോണസ്. സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷം ബോണസ് 95,000 രൂപയായിരുന്നു.
കടകളിലും ഹെഡ്ക്വാര്‍ട്ടേഴ്‌സിലുമുള്ള ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് നല്‍കും. കഴിഞ്ഞ വര്‍ഷം ഇത് 5,000 രൂപയായിരുന്നു. ഹെഡ് ഓഫിസിലെയും വെയര്‍ഹൗസുകളിലെയും സുരക്ഷാ ജീവനക്കാര്‍ക്കു 12,500 രൂപയാണ് ബോണസ് ലഭിക്കുക.
What's Your Reaction?