മെസി വരും ! അര്‍ജന്‍റീനയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തും 

നവംബ‌ർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക

Aug 23, 2025 - 09:35
Aug 23, 2025 - 09:35
 0
മെസി വരും ! അര്‍ജന്‍റീനയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തും 

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബ‌ർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. 

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് റിപ്പോര്‍ട്ട്.

2011 സെപ്തംബറിലാണ് മെസി ഇതിന് മുന്‍പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്. 

നേരത്തെ, അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow