വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. രണ്ടാം ടെസ്റ്റിൽ ഫോളോ ഓൺന് വഴങ്ങിയ വിൻഡീസ് രണ്ടാം ഇന്നിങ്സിൽ ഉയർത്തിയ 121 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു.
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആണ് കരീബിയൻസിനെ തകർത്ത് പരമ്പര തൂത്തുവാരിയത്. ഓപ്പണിങ് ബാറ്റർ കെ.എൽ. രാഹുൽ (58 നോട്ടൗട്ട്) അർധസെഞ്ചുറി നേടി.സ്‌കോർ: ഇന്ത്യ 518-5 ഡിക്ല.,124-3 . വിൻഡീസ് 248, 390.
രാഹുലിനു പുറമെ സായ് സുദർശൻ (39) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സായ് സുദര്‍ശന്‍റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്. ക്യാപ്റ്റനായശേഷം ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.