തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് മാത്രം ഒരു പവന് കൂടിയത് 2400 രൂപയാണ്. 94,360 രൂപയാണ് ഒരുപവന്റെ ഇന്നത്തെ സ്വർണവില. ഗ്രാമിന് 11,795 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 300 രൂപയാണ് വർധിച്ചത്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ മുകളിൽ നൽകണം. ഇങ്ങനെ ആണ് സ്വർണത്തിന്റെ പോക്കെങ്കിൽ ഉടനെ തന്നെ വില ഒരു ലക്ഷത്തിൽ എത്തും.
വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യതയെന്നാണ് വിവരം. ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്നാണ് രേഖപ്പെടുത്തിയത്.
ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9700 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7500 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4865 രൂപയാണ്. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. പിന്നീട് അങ്ങോട്ട് സ്വർണ്ണ വില കുതിച്ചു ഉയരുകയാണ്.