മാനവീയം വീഥി–തൈക്കാട് സൈക്കിൾ ട്രാക്കിലെ അപകടാവസ്ഥക്കെതിരെ ഇൻഡസ് സൈക്ലിംഗ് എംബസി പ്രതിഷേധം നടത്തി
ട്രാക്കിന്റെ അപകടവും ശോചനീയവുമായ അവസ്ഥ ചൂണ്ടിക്കാണിക്കാനും ഇവ എത്രെയും പെട്ടെന്ന് നന്നാക്കി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ഉയർത്തിയുമായിരുന്നു പ്രതിഷേധം

തിരുവനന്തപുരം: ഇൻഡസ് സൈക്ലിംഗ് എംബസിയുടെ സൈക്ലിസ്റ്റുകൾ ഇന്ന് മാനവീയം വീഥി – തൈക്കാട് സൈക്കിൾ ട്രാക്കിലൂടെ പ്രതിഷേധ സൈക്ലിംഗ് റാലി നടത്തി. ട്രാക്കിന്റെ അപകടവും ശോചനീയവുമായ അവസ്ഥ ചൂണ്ടിക്കാണിക്കാനും ഇവ എത്രെയും പെട്ടെന്ന് നന്നാക്കി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ഉയർത്തിയുമായിരുന്നു പ്രതിഷേധം.
റാലി തൈക്കാട് നെഹ്റു യുവ കേന്ദ്രത്തിൽ സമാപിച്ചപ്പോൾ, ട്രാക്കിന്റെ നവീകരണം ആവശ്യപ്പെട്ട് ഒപ്പുശേഖരണ ക്യാമ്പയ്നും നടന്നു.
പ്രധാനം ആക്കുന്ന ആവശ്യങ്ങൾ:
- ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ട്രാക്കിന് കുറഞ്ഞത് 2 മീറ്റർ വീതി ഉറപ്പാക്കണം.
* അനധികൃത പാർക്കിംഗ് തടയാൻ ബൊള്ളാർഡുകൾ സ്ഥാപിക്കണം.
* അപകടകാരിയായ ഡ്രെയിനേജ് ഗ്രില്ലുകൾ മാറ്റണം.
* ട്രാക്കിനുള്ളിലെ പോലീസ് ബോർഡുകളും ബാരിക്കേഡുകളും നീക്കണം.
* സൈക്കിൾ ക്രോസിംഗിനായി വ്യക്തമായ മാർക്കിംഗുകളും, പ്രതിഫലിപ്പിക്കുന്ന പെയിന്റ് ഉപയോഗിച്ച് വീണ്ടും പെയിന്റ് ചെയ്യുക, എൽ.ഇ.ഡി സൈൻബോർഡുകൾ സ്ഥാപിക്കുക.
കൂടാതെ സൈക്ലിസ്റ്റുകൾ നിയമലംഘനങ്ങൾക്കെതിരെ പിഴബോർഡുകൾ സ്ഥാപിക്കണമെന്നും, വിദ്യാർത്ഥി പോലീസ് (എസ്.പി.സി) സൈക്ലിംഗ് സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം ഉയർത്തുന്ന ക്യാമ്പെയ്‌നുകൾ സംഘടിപ്പിക്കണമെന്നും, നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം കേരളാ പോലീസ് പോൾ-ആപ്പ് വഴിയാക്കണമെന്നും ആവശ്യപ്പെട്ടു.
മാത്രമല്ല, സൈക്കിൾ ട്രാക്ക് സുരക്ഷിതവും പ്രവർത്തനക്ഷമവും സുസ്ഥിര നഗര മൊബിലിറ്റിക്ക് ഒരു മാതൃകയുമാക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് മെഗാ ഓൺലൈൻ നിവേദനം ആരംഭിക്കാനും തീരുമാനിച്ചു.
What's Your Reaction?






