നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കണ്ണൂർ സ്വദേശിനി മരിച്ചു; 49 പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്

Oct 27, 2025 - 11:31
Oct 27, 2025 - 11:31
 0
നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കണ്ണൂർ സ്വദേശിനി മരിച്ചു;  49 പേർക്ക് പരിക്ക്
കോട്ടയം: കോട്ടയം കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ പേരാവൂര്‍ സ്വദേശിനി സിന്ധ്യയാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. 
 
തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ  49 പേർക്ക് പരിക്കേറ്റു.  കണ്ണൂരില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. 
 
കുറവിലങ്ങാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ 50 ഓളം ആളുകളുണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow