തിരുവനന്തപുരത്ത് വീടിനു മുന്നിൽ പാർക്ക് ചെയ്ത ഇന്നോവയടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു
ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും റോയൽ എൻഫീൽഡ് ബുള്ളറ്റും സൈക്കിളുമാണ് കത്തിനശിച്ചത്

തിരുവനന്തപുരം: വീടിനു മുന്നിൽ പാർക്ക് ചെയ്ത ഇന്നോവയടക്കം അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു. തിരുവനന്തപുരം ഇൻഫോസിസ് പാർക്കിനു എതിർവശത്തുള്ള വീട്ടിലെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ രാകേഷിന്‍റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും റോയൽ എൻഫീൽഡ് ബുള്ളറ്റും സൈക്കിളുമാണ് കത്തിനശിച്ചത്. പുറത്തു നിന്നാരോ തീയിട്ടതായാണ് പോലീസ് നിഗമനം.
വെളുപ്പിന് രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നത്. പുറത്തിറങ്ങി നോക്കിയാ വീട്ടുകാർ വാഹനങ്ങൾ കത്തിനശിക്കുന്നത് കണ്ട ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചു. അപ്പോഴേയ്ക്കും സ്കൂട്ടറുകൾ പൂർണമായും കത്തിയിരുന്നു.
അഗ്നി രക്ഷാസേനയെത്തി തീയണച്ചപ്പോഴേയ്ക്കും ബുള്ളറ്റും പൂർണമായും കാർ ഭാഗികമായും കത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോദിക്കുകയാണ്.
What's Your Reaction?






