കോട്ടയം: മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസ് ആണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ബുധനാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ബസില്‍ സഞ്ചരിച്ച യാത്രക്കാർക്ക് പരുക്കില്ല. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ മറ്റൊരു ബസിലേക്ക് കയറ്റി വിട്ടു. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു.
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയില്‍ നിന്നും ചൊവ്വാഴ്ച രാത്രി 9 മണിയോടെ ബസ് ഗവിയിലേക്ക് പുറപ്പെട്ടത്. ബസിന്റെ പിന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പിന്നീടത് ബസില്‍ മുഴുവന്‍ ആളിപ്പടരുകയായിരുന്നു.