ആസ്ത്മയും ശ്വാസകോശ അർബുദവും: പ്രധാന വ്യത്യാസങ്ങൾ
പലപ്പോഴും ആസ്തമയും ശ്വാസകോശ അര്‍ബുദവും വ്യതമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്
വിട്ടുമാറാത്ത ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ആസ്ത്മയ്ക്കും ശ്വാസകോശ അർബുദത്തിനും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവ തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഈ രണ്ട് രോഗാവസ്ഥകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ താഴെക്കൊടുക്കുന്നു.
1. ചുമയുടെ സ്വഭാവം:
ആസ്ത്മ: ആസ്ത്മ മൂലമുള്ള ചുമ സാധാരണയായി മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കും.
ശ്വാസകോശ അർബുദം: രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതും, കാലക്രമേണ കൂടുന്നതും, രക്തത്തിന്റെ അംശമുള്ള കഫത്തോടുകൂടിയതുമായ ചുമ കാൻസറിന്റെ സൂചനയാകാം.
2. ലക്ഷണങ്ങളുടെ സ്ഥിരത:
ആസ്ത്മ: കാലാവസ്ഥാ മാറ്റങ്ങൾ, അലർജി, അല്ലെങ്കിൽ വ്യായാമം തുടങ്ങിയ ബാഹ്യ ഘടകങ്ങളുമായി ബന്ധപ്പെട്ട് ആസ്ത്മയുടെ ലക്ഷണങ്ങൾ വഷളാകാം.
ശ്വാസകോശ അർബുദം: എന്നാൽ, ബാഹ്യ ഘടകങ്ങളോ സീസണുകളോ പരിഗണിക്കാതെ കാൻസറിന്റെ ലക്ഷണങ്ങൾ സ്ഥിരമായി നിലനിൽക്കും.
3. ശ്വാസതടസ്സം:
ആസ്ത്മ: ആസ്ത്മ രോഗികൾക്ക് രാത്രിയിലോ ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷമോ ശ്വാസതടസ്സം ഉണ്ടാകാം. ഇത് മരുന്നുകൾ കഴിക്കുമ്പോൾ ശമനം ലഭിക്കുന്നതാണ്.
ശ്വാസകോശ അർബുദം: ഈ രോഗമുള്ളവരിൽ ശ്വാസതടസ്സം ക്രമേണ വഷളാകുകയും, സാധാരണ ഇൻഹേലറുകൾക്കോ മറ്റ് ആസ്ത്മ ചികിത്സകൾക്കോ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.
4. മറ്റ് ലക്ഷണങ്ങൾ:
ആസ്ത്മ: ശ്വാസതടസ്സത്തിനും ചുമയ്ക്കും പുറമേ അലർജിയും നെഞ്ചുവേദനയും ആസ്ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സാധാരണ മരുന്നുകളോട് നന്നായി പ്രതികരിക്കും.
ശ്വാസകോശ അർബുദം: ഈ രോഗമുള്ളവർക്ക് ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ക്ഷീണം, നെഞ്ചുവേദന എന്നിവയും ഉണ്ടാകാം. സാധാരണ ആസ്ത്മ ചികിത്സകൾ നൽകിയിട്ടും ലക്ഷണങ്ങൾ കുറയാതിരുന്നാൽ കൂടുതൽ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
What's Your Reaction?

