ഡൽഹി: ഡൽഹിയിലെ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. ആദ‍്യനില പൂർണമായും കത്തി നശിച്ചു.
തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ഫ്ലാറ്റിന്റെ ബേസ്‌മെന്റ് ഭാഗത്താണ് ആദ്യം തീ പടർന്നത്. പിന്നീട് മുകളിലത്തെ നിലകളിലേക്ക് തീപടരുകയായിരുന്നു.
തീപിടുത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു. ചില വാഹനങ്ങളും കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഫ്ലാറ്റിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയതായി പോലീസ് പറഞ്ഞു.