മസ്‌കറ്റ്: ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു.'യുറേനസ് സ്റ്റാർ' എന്ന ബ്രാന്റില്‍ വില്‍പ്പന നടത്തിയിരുന്ന കുപ്പിവെള്ളം കുടിച്ചവരാണ് മരിച്ചത്. ഒമാനി പൗരനും പ്രവാസി സ്ത്രീയുമാണ് മരിച്ചത്.
പ്രവാസിയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒമാന്‍ സ്വദേശിയും മരണത്തിന് കീഴടങ്ങി. ലബോറട്ടറി പരിശോധനയിൽ വെള്ളത്തിൽ ദോഷകരമായ വസ്‌തുക്കളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു.
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി, 'യുറേനസ് സ്റ്റാർ' ബ്രാൻഡിന്റെ കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിച്ചു. കൂടാതെ, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി സർക്കാർ നിരോധിച്ചു.