മാലിന്യപ്രശ്നം പരിഹരിച്ചില്ല, കൂത്തുപറമ്പ് എം.എല്‍.എയ്ക്കെതിരെ കയ്യേറ്റ ശ്രമം
പ്രദേശത്തെ മാലിന്യപ്രശ്‌നത്തിൽ പ്രതിഷേധിച്ച നാട്ടുകാരാണ് എംഎൽഎയെ ആക്രമിച്ചത്

കണ്ണൂർ: കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനനു നേരെ കയ്യേറ്റ ശ്രമം. കണ്ണൂർ കരിയാട് വെച്ച് ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ മാലിന്യപ്രശ്‌നത്തിൽ പ്രതിഷേധിച്ച നാട്ടുകാരാണ് എംഎൽഎയെ ആക്രമിച്ചത്.
കരിയാട്ടെ അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം.എൽ.എ കെ.പി. മോഹനൻ. ഇവിടേക്ക് വരുന്നതിനിടെ, മാലിന്യപ്രശ്‌നം പരിഹരിക്കാത്തതിൽ ഒരു വർഷമായി സമരത്തിലുള്ള പ്രതിഷേധക്കാർ എം.എൽ.എയെ തടഞ്ഞു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർ എം.എൽ.എയുടെ വാഹനം വഴിയിൽ തടഞ്ഞു. തുടർന്ന്, ഉദ്ഘാടന സ്ഥലത്തേക്ക് നടന്നുപോകാൻ ശ്രമിച്ച എം.എൽ.എയെ പ്രതിഷേധക്കാർ പിടിച്ചുതള്ളുകയും ഷർട്ടിൽ പിടിച്ചു വലിക്കുകയും ചെയ്തു. മാലിന്യപ്രശ്‌നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണ് എം.എൽ.എയ്ക്ക് നേരെയുള്ള കയ്യേറ്റത്തിലേക്ക് നയിച്ചത്.
What's Your Reaction?






