തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോൺസര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റി. വിഷയത്തില്‍ താൻ തെറ്റുകാരനല്ലെന്നും മാധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
സത്യം പുറത്തു വരേണ്ടത് തന്റെ ആവശ്യമെന്നും പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഒരു വ്യക്തിത്വമുണ്ട്. തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. തന്നെ തകർക്കാവുന്നതിന്റെ പരമാവധി തകർത്തെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
നിക്ക് സ്വകാര്യത വേണമെന്നും വിജിലൻസ് ഹാജരാകാൻ പറഞ്ഞാൽ താൻ ഹാജരാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. സ്വർണപ്പാളിയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തലില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി.