ഡൽഹി: ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഘർഷത്തിൽ നാലു പേർ മരിച്ചിരുന്നു.
സെപ്റ്റംബര്‍ ഇരുപത്തിനാലിനാണ് ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായത്. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം. ലഡാക്ക് ഭരണകൂടമാണ് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ‍്യാപിച്ച് ഉത്തരവിറക്കിയത്.
ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഘർഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ കുറിച്ചും വിവരങ്ങൾ കൈമാറാനുള്ളവർ ഈ മാസം നാല് മുതൽ 18 വരെ ലേയിലെ ജില്ലാ കള്കറുടെ ഓഫീസിൽ എത്താനാണ് നിർദേശം. അതേസമയം, സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്ന് കാർഗിൽ ഡെമോക്രോറ്റിക് അലയൻസ് നിലപാട് സ്വീകരിച്ചു. സോനം വാങ്ചുക്കിനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.