ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം; വിവാദവ്യവസ്ഥ പിൻവലിച്ച് ഡിജിസിഎ

പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബർ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിൻവലിച്ചു

Dec 5, 2025 - 19:30
Dec 5, 2025 - 19:31
 0
ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം; വിവാദവ്യവസ്ഥ പിൻവലിച്ച് ഡിജിസിഎ
ഡൽഹി: പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം പിൻവലിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ ). വിമാനം റദ്ദാക്കലിൽ നിരവധി യാത്രക്കാർ വലഞ്ഞതിന് പിന്നാലെയാണ് ഡിജിസിഎയുടെ നടപടി. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 
 
പൈലറ്റുമാരുടെ അവധി നിർബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥയാണ് ഡിജിസിഎ പിൻവലിച്ചിരിക്കുന്നത്. നവംബർ ഒന്ന് മുതൽക്ക് നടപ്പിലാക്കിയിരുന്ന ഈ ചട്ടമാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കിയത്.
 
കഴിഞ്ഞ ജനുവരി 20നാണ് ജീവനക്കാരുടെ അവധി മാനദണ്ഡം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് നല്‍കിയത്. പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബർ 5ന് ഉച്ചയോടെയാണ് പുതിയ വ്യവസ്ഥ പിൻവലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്
 
അതേസമയം ഇൻഡിഗോ പ്രതിസന്ധി അവസരമാക്കിയിരിക്കുകയാണ് മറ്റു വിമാനകമ്പനികൾ. ടിക്കറ്റ് നിരക്കുകളിൽ വൻ വർധനവാണ് വരുത്തിയിരിക്കുന്നത്. ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് 45,000 രൂപയായി ഉയർത്തി. ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയാക്കിയും ഉയർത്തി.
 
ഇരട്ടിയിലധികം ചിലവാക്കിയാൽ മാത്രമെ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിയാണ്. നാളെ ഡൽഹിയിൽ  നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിലാണ്. പൂനെ, ബെംഗളൂരു, മുബൈ സർവീസുകളുടെ ടിക്കറ്റ് നിരക്കും ഇരട്ടിയായിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow