അബുദാബി: ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അഡലിൻ എണ്ണക്കപ്പലിൽ ഉണ്ടായ 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാ സേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.