ബിഗ് ബോസിന്റെ സെറ്റിന് പൂട്ടിട്ട് സർക്കാർ

നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി

Oct 8, 2025 - 16:50
Oct 8, 2025 - 16:51
 0
ബിഗ് ബോസിന്റെ സെറ്റിന് പൂട്ടിട്ട് സർക്കാർ
നിരവധി ആളുകളുടെ ഇഷ്ട റിയാലിറ്റി ഷോ ആണ് ബി​ഗ്ബോസ്. വിവിധ ഭാഷകളിലാണ് ബിഗ്‌ബോസ് ഷോ ഉള്ളത്. എന്നാൽ കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണ് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ്. മലിനീകരണ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
 
നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് പരിസരമാണ് അടച്ചുപൂട്ടിയിരിക്കുന്നത്. ഹരിതമേഖലയിൽ പ്രവർത്തിക്കുന്ന പാർക്ക് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ടത്.
 
ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സജ്ജമാക്കിയ സ്റ്റുഡിയോയിൽ ആയിരുന്നു കന്നഡ ബിഗ് ബോസ് റിയാലിറ്റിഷോ ചിത്രീകരിച്ചിരുന്നത്.
 
കന്നഡസിനിമയിലെ സൂപ്പർതാരമായ കിച്ചാ സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ കർണാടകത്തിൽ ഏറെ ജനപ്രീതിയുള്ള റിയാലിറ്റിഷോയാണ്. കന്നഡ ബിഗ് ബോസിന്റെ 12-ാം സീസൺ ആണിത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow