മധ്യപ്രദേശ് വിഷമരുന്ന് ദുരന്തം: മരണസംഖ്യ 20 ആയി; ഡോക്ടറുടെ അറസ്റ്റിൽ; അനിശ്ചിതകാല സമരവുമായി ഐ.എം.എ.

സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് കുറിച്ചുനൽകിയ ഡോക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിന്ത്വാര ജില്ലാ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) യൂണിറ്റ് അനിശ്ചിതകാല സമരം ആരംഭിച്ചു

Oct 8, 2025 - 12:42
Oct 8, 2025 - 12:42
 0
മധ്യപ്രദേശ് വിഷമരുന്ന് ദുരന്തം: മരണസംഖ്യ 20 ആയി; ഡോക്ടറുടെ അറസ്റ്റിൽ; അനിശ്ചിതകാല സമരവുമായി ഐ.എം.എ.

ന്യൂഡല്‍ഹി: മധ്യപ്രദേശിൽ വിഷമരുന്ന് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. മരിച്ചവരിൽ 17 പേരും ചിന്ത്വാര മേഖലയിലുള്ള കുട്ടികളാണ്. അഞ്ച് കുട്ടികൾ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് കുറിച്ചുനൽകിയ ഡോക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിന്ത്വാര ജില്ലാ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) യൂണിറ്റ് അനിശ്ചിതകാല സമരം ആരംഭിച്ചു.

ഭരണകൂടത്തിന്റെയും മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് ഡോക്ടർക്കെതിരെ തിടുക്കത്തിൽ നടപടിയെടുത്തതെന്ന് ഐ.എം.എ. ആരോപിച്ചു. ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉദാഹരണമാണ് ഈ നടപടി. "മരുന്നിൽ പ്രശ്നമുണ്ടോയെന്ന് ഡോക്ടർ എങ്ങനെ അറിയും?" എന്ന് ഐ.എം.എ. ചോദിച്ചു.

വിലകുറഞ്ഞ വ്യാവസായിക ആവശ്യത്തിനുള്ള ഡിഇജി (DEG) അടങ്ങിയ കഫ്‌സിറപ്പുകൾ നേരത്തെയും മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഭരണകൂടം അനുമതി നൽകിയ മരുന്ന് കുറിച്ച് നൽകിയ ഡോക്ടർക്ക് എന്ത് പിഴച്ചുവെന്നും ഐ.എം.എ. പ്രതികരിച്ചു.

ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിന് പകരം അധികൃതരുടെ നടപടികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ഐ.എം.എ. വിമർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow