ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വനിതാ ഉദ്യോഗസ്ഥർ

2,300 വനിത സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്

Mar 8, 2025 - 13:12
Mar 8, 2025 - 13:12
 0  5
ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വനിതാ ഉദ്യോഗസ്ഥർ

ഡൽഹി: അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കുന്നത് വനിത സുരക്ഷ ഉദ്യോഗസ്ഥർ. ഗുജറാത്തിലെ നവസരിയിൽ നടക്കുന്ന പരിപാടിയിലാണ് വനിതാ ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കുന്നത്. 

സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണമായി വനിതകളായ ഉദ്യോഗസ്ഥരായിരിക്കുമെന്നും രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമെന്നും ഗുജറാത്ത് ആഭ്യന്തര സഹ മന്ത്രി ഹർഷ് സംഘവി പറഞ്ഞു. 2,300 വനിത സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 

2,300 പേരിൽ 87 സബ് ഇൻസ്പെക്ടർമാർ, 61 പൊലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, അഞ്ച് എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും ഉണ്ടാകുക. മാത്രമല്ല പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലും ഇന്ന് കൈകാര്യം ചെയ്യുന്നത് തിരഞ്ഞെടുക്കപ്പെട്ട വനിതകളായിരിക്കും. പരിപാടിയിൽ വനിത സംരംഭ ഗ്രൂപ്പുകൾക്കുള്ള 450 കോടിയുടെ ധനസഹായം മോദി പ്രഖ്യാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow