ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; നരഹത്യയ്ക്ക് കേസെടുത്തു
ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്

മലപ്പുറം: കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ലത്തീഫിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ബസ് ജീവനക്കാർക്കെതിരേ നരഹത‍്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അബ്ദുൽ ലത്തീഫിനെ മർദ്ദിച്ച ബസ് ജീവനക്കാർക്ക് എതിരെയാണ് കേസെടുത്തത്.
ഇതേ തുടർന്ന് മഞ്ചേരി തിരൂർ റൂട്ടിലോടുന്ന പി ടി ബി ബസ്സിലെ ജീവനക്കാരായ നിഷാദ്, സിജു, സുജീഷ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ ശനിയാഴ്ച തെളിവെടുപ്പിന് കൊണ്ടുപോകും. ബസ് ജീവനക്കാര്‍ ആക്രമിച്ചതിന് പിന്നാലെ ലത്തീഫ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.
What's Your Reaction?






