മികവുത്സവം സംഘടിപ്പിച്ചു

കരുതൽ ധനസഹായ ഉദ്ഘാടനം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ നിർവഹിച്ചു

Jul 7, 2025 - 13:36
Jul 7, 2025 - 23:51
 0
മികവുത്സവം സംഘടിപ്പിച്ചു

തിരുവനന്തപുരം:  കൊയ്ത്തൂർക്കോണം ഇഎംഎസ് സംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ  മികവുത്സവം 2025 സംഘടിപ്പിച്ചു. പരിപാടി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. 


 ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്നതിന്റെയും, ശാസ്ത്രബോധം വിദ്യാർത്ഥി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിന്റെയും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസർക്കാർ ഗവർണർ മുഖാന്തരമുള്ള ഇടപെടലുകളെയും കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. പ്രദേശത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാക്കുക എന്ന് ഉദ്ദേശത്തോടെ കരുതൽ എന്നൊരു പദ്ധതിക്കും തുടക്കം കുറിച്ചു. കരുതൽ ധനസഹായ ഉദ്ഘാടനം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ നിർവഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow