പാനൂർ വടിവാൾ ആക്ര‌മണം: അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിൽ ആണ് നടപടി

Dec 14, 2025 - 12:49
Dec 14, 2025 - 12:49
 0
പാനൂർ വടിവാൾ ആക്ര‌മണം: അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. പോലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയായിരുന്നു സിപിഎം പ്രവർത്തകർ വടിവാളുമായി അക്രമം അഴിച്ചുവിട്ടത്.
 
ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തിൽ ആണ് നടപടി. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പോലീസ് വ്യക്തമാക്കി. യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികളെത്തിയത്.
 
കൂടാതെ യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. ആക്രമണത്തിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുത്തു ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow