കൊച്ചി: ശിശുസംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു.
14കാരിയായ മാനസിക പീഡനം നേരിടുന്ന ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പോലീസ് അറിയിച്ചു. എന്നാല്‍ കേസില്‍ ചില അവ്യക്തതകളുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.