വയലൻസ് സിനിമകൾ; സെൻസർ ബോർഡ്‌ കടമ നിർവഹിക്കാത്തതെന്തെന്ന് ഐ.എൻ.എൽ

സിനിമ വൻതോതിൽ സമൂഹത്തിൽ യുവതയെ സ്വാധീനിക്കാറുണ്ട്, അക്കാരണം കൊണ്ടുതന്നെ സെൻസർബോർഡിന് വലിയ ഉത്തവാദിത്തമാണ് ഇക്കാര്യത്തിലുള്ളത്.

Mar 5, 2025 - 22:31
 0  26
വയലൻസ് സിനിമകൾ; സെൻസർ ബോർഡ്‌ കടമ നിർവഹിക്കാത്തതെന്തെന്ന് ഐ.എൻ.എൽ

തിരുവനന്തപുരം: മാർക്കോ പോലുള്ള തീവ്ര കൊലപാതക രംഗങ്ങൾ കൊണ്ടുനിറഞ്ഞ സിനിമകൾ റിലീസിനെത്തുമ്പോൾ സെൻസർബോർഡ് സ്ക്രീനിംഗ് നടത്താതെ ലാഘവത്തോടെ അനുമതി നൽകുന്നത് അബദ്ധജഢിലവും പ്രതിക്ഷേധാർഹവുമാണെന്നും തന്റെ സമൂഹത്തോടും താൻ വഹിക്കുന്ന പദവിയോടും കടമ നിർവഹിക്കാത്ത സെൻസർ ബോർഡ്‌ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ (ഇന്ത്യൻ നാഷണൽ ലീഗ്) സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കാലാകാലങ്ങളായി സിനിമയിലെ ഫാഷനുകൾ സമൂഹത്തിലും ഫാഷൻ ആയിട്ടുണ്ട്. സിനിമ വൻതോതിൽ സമൂഹത്തിൽ യുവതയെ സ്വാധീനിക്കാറുണ്ട്, അക്കാരണം കൊണ്ടുതന്നെ സെൻസർബോർഡിന് വലിയ ഉത്തവാദിത്തമാണ് ഇക്കാര്യത്തിലുള്ളത്.

മാർക്കോ സിനിമ ടെലിവിഷനിൽ സംപ്രേഷണം ചെയ്യില്ലെന്നും ഇത്തരം ആക്രമാസക്തമായ സിനിമകൾ ഇനി നിർമ്മിക്കില്ലെന്നും നിമ്മാതാവ് തന്നെ പറയുമ്പോൾ സെൻസർ ബോർഡിന്റെ വീഴ്ച്ച കാണാതിരിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ നടപടി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow