തിരുവനന്തപുരം ശ്രീചിത്രഹോമിൽ 3 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

കുട്ടികൾ ഗുളിക വിഴുങ്ങിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്

Jul 14, 2025 - 13:34
Jul 14, 2025 - 13:34
 0  15
തിരുവനന്തപുരം ശ്രീചിത്രഹോമിൽ 3 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രഹോമിൽ 3 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.  16, 15 , 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 
 
കുട്ടികൾ ഗുളിക വിഴുങ്ങിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ എസ് എ റ്റി ആശുപത്രിയിലും രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ശ്രീചിത്ര ഹോമിലെ മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow