തിരുവനന്തപുരം: തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്.
ഇതേ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സന്ദേശം എവിടെ നിന്നാണ് എന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഇതിനു മുൻപും തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു.