തിരുവനന്തപുരത്ത് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം

Sep 7, 2025 - 13:13
Sep 7, 2025 - 16:14
 0
തിരുവനന്തപുരത്ത് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് വിലയവിള പുത്തന്‍വീട്ടില്‍ ഉല്ലാസ് (35) നെയാണ് പിതാവ് കൊലപ്പെടുത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അമ്മ വീട്ടില്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

മദ്യപിച്ചശേഷം വീട്ടുസാധനങ്ങള്‍ അടിച്ചുപൊട്ടിക്കുകയും അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്ന് ഉല്ലാസിന്റെ അമ്മ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ഇവരെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യം ഉണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow