തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി. ബിജെപി നാഷ്ണൽ കൗൺസിൽ അംഗം കെ എ ബാഹുലേയൻ ബിജെപിയില്‍ നിന്ന് രാജിവെച്ചു.
ബിജെപി ദേശീയ കൗൺസിൽ അംഗവും, മുൻ സംസ്ഥാന സെക്രട്ടറിയും, എസ്എൻഡിപി അസിസ്റ്റൻറ് സെക്രട്ടറിയുമാണ് കെ എ ബാഹുലേയൻ. ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം. നിലവില്‍ എസ്എൻഡിപി അസിസ്റ്റൻ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. ചതയ ദിനാഘോഷം നടത്താൻ ഒബിസി മോർച്ചയെ ഏൽപ്പിച്ചത് സങ്കുചിത തീരുമാനമാണെന്ന് കെ എ ബാഹുലേയൻ പറഞ്ഞു.