തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമർശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലിയിലാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മണി തൊഴിലാളി നേതാവാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നുമാണ് ശിവൻകുട്ടി പറഞ്ഞത്. താഴെക്കിടയിൽ നിന്നും സമരപോരാട്ടത്തിലൂടെ ഉയർന്നുവന്ന ആളാണ്. ഇത് സിപിഎമ്മിന്‍റെ നയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതെ സമയം തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തി. കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. ആര്യയ്ക്ക് എതിരായ പരാമർശം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.